Friday, June 12, 2009

പൊന്നാനിപ്പെണ്ണ് പിണറായിയോട് പറഞ്ഞത്...

പ്രിയപ്പെട്ട സകാവെ...

എന്നെ നിങ്ങള്‍ക്ക് പെരുത്തിഷ്ടായിരുന്നൂന്ന് എനിക്കറിയാം.പക്ഷെ വിധിയില്ല.എന്റെ കല്യാണം കഴിഞ്ഞു.കഴിഞ്ഞ പതിനാറാം തിയ്യതി.നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് കല്യാണം നടത്തി.തിരൂര്‍ക്കാരന്‍ ബഷീര്‍ക്കയാണ് പുയ്യാപ്ല.
പക്കേങ്കില് നിങ്ങള് ചെയ്തത് ശരിയായില്ല.നിങ്ങള്‍ പറഞ്ഞയച്ച് എന്നെക്കാണാന്‍ വന്ന രണ്ടത്താണി സായിബിനെ ബെച്ച് നിങ്ങള്‍ കളിക്കുകയായിരുന്നൂന്നാ നാട്ടാരൊക്കെ പറയുന്നത്.അയാള് ഞമ്മളേക്കാള്‍ ബല്യ ടീമാ.ഏതോ കോളേജിലെ ബല്യ ആളാ.അതൊന്നും ഈ പൊന്നാനിക്ക് ചേരൂലാ.ഞമ്മളെ കുടുംബത്തിന്റെ അതെ ലവലില്‍ നില്‍ക്കുന്നൊരെ ഞമ്മക്ക് പറ്റൂ.പരമ്പരാഗതംഅഅയി ഞങ്ങള്‍ ലീഗ് കുടുംബത്തീന്നെ കല്യാണം കഴിക്കാറൊള്ളു.
നിങ്ങളോടെനിക്ക് നല്ല് ദേശ്യംണ്ട്.നിങ്ങള്‍ കാരനം ഞാന്‍ എന്തെല്ലാം അനുഭവിച്ചു.എന്തെല്ലാം കുറ്റങ്ങളാണ് നിങ്ങള്‍ നാടുമുയുവന്‍ പറഞ്ഞു നടന്നത്.ആ മഅദനിയെ കൂട്ടി നിങ്ങള്‍ എന്നെ നാറ്റിച്ചു.പടച്ചൊനാണെ സത്യം ഞാന്‍ മനസോണ്ടറിയാത്ത കാര്യങ്ങളാണ് എന്നെ പറ്റി നിങ്ങള്‍ പറഞ്ഞു നടന്നത്.എനിക്ക് നിങ്ങളോട് ഒന്നേ ചോദിക്കാനൊള്ളു.എന്നെ കെട്ടാന്‍ എന്തു കൊള്ളരുതായ്മയും ചെയ്യുന്ന നിങ്ങള്‍ മനുശ്യനാണോ?
ഒരു കാര്യം ഞാന്‍ പറയാം.കഴിഞ്ഞതൊക്കെ കഴിഞ്ഞു.പൊന്നാനിപ്പുഴയോരത്തെ കാറ്റും കൊണ്ട് ഞാനും ബഷീറാക്കയും ഇവിടെ കഴിഞ്ഞോളാം.ഇനി എന്നെ ശല്യപ്പെടുത്താന്‍ വരരുത്.ബഷീര്‍കാക്കയ്ക്ക് അത് ഇഷ്ടമല്ല.എനിക്കും.




എന്ന് നിങ്ങളെ മറക്കാനാഗ്രഹിക്കുന്ന പൊന്നാനിപ്പെണ്ണ്

യ്യ് ഒന്നാലോയിച്ചോക്ക് " "

ചൂട് ചായ ആറ്റി ചായക്കാരന്‍ മൊയ്മാക്ക പറഞ്ഞു"ഇക്കുത്ത് ഞമ്മള് തോറ്റത് അമേരിക്ക പണമെറക്കി കളിച്ചതോണ്ടാ.ന്നാലും ചൈന ഉള്ളോടത്തോളം കാലം ഞങ്ങളെ തോല്പ്പിക്കാന്‍ പറ്റൂല നായരെ".
ഇതു കേട്ടതു പി വി ഡി നായര്‍ എന്ന പട്ടിണിവീട്ടില്‍ ദാരിദ്ര്യം നായര്‍ക്ക് സഹിച്ചില്ല.ഗ്ലാസനടിയിലെ കാപ്പി ആഞ്ഞുവലിച്ച് തീര്‍ത്ത് നായര്‍ ദേഷ്യത്തോടെ പറഞ്ഞു"ഇയ്യൊന്ന് പോ ന്റെ മൊയ്മ്മതേ .അന്റെ ശരിക്കും ശത്രു അമേരിക്കാണൊ ചൈന്യാണൊ?അമേരിക്കേക്കോണ്ട് അണക്ക് എന്ത് ദോഷാണ്ടായെ?അന്നെ പുടിച്ച് മുണുങ്ങിയോ(വിഴുങ്ങിയൊ)?ന്ന യ് ഒന്നോര്‍ത്തോ,നിന്റെ മാതൃരാജ്യത്തിന്റെ ഒരുഭാഗം ഇപ്പോഴും ചൈനെടെ കയ്യിലാ.അമേരിക്ക ഇന്ത്യനെ ആക്രമിച്ചോ?ചൈന ആക്രമിച്ചില്ലേ?ചൈന പാക്കിസ്ഥാന് സഹായം ചൈതു കൊടുത്തില്ലെ?
യ്യ് ഒന്നാലോയിച്ചോക്ക് " "